ബിജെപി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ പീഡന പരാതി; കേസെടുത്ത് പൊലീസ്‌

ഭാദോഹി: ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിയുള്‍പ്പെടെ ആറംഗസംഘം ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതിയുടെ പരാതി.

ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍വെച്ച് 2014 ല്‍ രവീന്ദ്രനാഥ് ത്രിപാഠിയുടെ മരുമകനെ കണ്ടുമുട്ടിയെന്നും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ വര്‍ഷങ്ങളോളം തന്നെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.

2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എം.എല്‍.എയുടെ മരുമകന്‍ തന്നെ ഒരു മാസത്തോളം ഭാദോഹിയിലെ ഹോട്ടലില്‍ താമസിപ്പിച്ചുവെന്നും ഈ സമയത്താണ് എം.എല്‍.എയും കുടുംബത്തിലെ ചിലരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.കേസ് അഡീഷണല്‍ പൊലീസ് സൂപ്രണ്ടിന് കൈമാറിയിരിക്കുകയാണ്.

Top