ന്യൂഡല്‍ഹി: പഞ്ചാബി ഗായകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ശുഭ്ദീപ് സിങ് സിദ്ധു എന്ന സിദ്ധു മൂസെ വാല, മന്‍കീര്‍ത് ഔലാഖ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അപ്ലോഡ് ചെയ്ത ‘പാഖിയ പാഖിയ പാഖിയ ഗണ്‍ വിച് പഞ്ച് ഗോലിയ’ എന്നു തുടങ്ങുന്ന ഗാനം അക്രമവാസന വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് (മാന്‍സ) നരേന്ദര്‍ ഭാര്‍ഗവ് പറഞ്ഞു.
ശുഭ്ദീപിന്റ ജന്മനാടായ മാന്‍സ ജില്ലയിലെ മുസ്സ ഗ്രാമത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
സഭ്യേതരമായ ഗാനം ആലപിക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം, നിയമവിരുദ്ധ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.