വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി. സേനാ വിഭാഗത്തില്‍ ലിംഗ വിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും യുദ്ധമേഖലകളില്‍ ഒഴികെ സുപ്രധാന പദവികളില്‍ വനിതകളെ നിയമിക്കണമെന്നും കോടതി പറഞ്ഞു.

കേന്ദ്രം ഉന്നിയിച്ച വാദങ്ങള്‍ തളളിയാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മാതൃത്വം കുടുംബം എന്നീ വാദങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്. കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങള്‍ കരസേനയ്ക്ക് തന്നെ അപമാനമാണെന്നും കേന്ദ്രത്തിന്റെ ഈ മനേഭാവം മാറണമെന്നും കോടതി വിമര്‍ശിച്ചു.

3 മാസത്തിനകം നിര്‍ദേശം നടപ്പാക്കാനാണ് തീരുമാനം. വനിതകള്‍ക്ക് കരസേനയില്‍ സേവനമനുഷ്ഠിക്കാമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

Top