ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ന്യൂഡല്‍ഹി: ജാമിയമിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.

ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്ത് വിട്ടത്.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസിന്റെ ആക്രമണമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ലജ്ജ തോന്നുന്നു ഡല്‍ഹി പൊലീസ്.’ എന്നായിരുന്നു ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

Top