ഇത്തവണ ഭരണം പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ഇത് എന്ത് പറ്റി? മധ്യപ്രദേശ്‌ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ ഹാട്രിക് വിജയം കുറിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രത്തില്‍ പോലും ഇല്ലാത്ത കോണ്‍ഗ്രസിന് ഇപ്പോള്‍ പരാജയം ഏറ്റു വാങ്ങേണ്ട ഗതികേടാണ്. എന്നാല്‍ ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ തോല്‍വി സമ്മതിച്ചിരുന്നു.

ഇപ്പോഴിതാ തോല്‍വി സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ഇത്തരം തകര്‍ച്ച ഉണ്ടാകുമെന്നും മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡല്‍ഹിയില്‍ ഇത്തവണ ഭരണം പിടിക്കുമെന്ന് പറഞ്ഞ് വോട്ട് തേടിയ ബിജെപിക്ക് ഇതെന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. വോട്ടേണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ കോണ്‍ഗ്രസ് ഇടംപിടിച്ചിരുന്നില്ല.

2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില.

Top