പൗരത്വ നിയമത്തില്‍ വിയോജിപ്പ്; ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഡോര്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍ രാജിവെച്ചു. പൗരത്വ നിയമ ഭേദഗതിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് രാജിവെച്ചത്.

പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാട്ടുന്നതാണെന്നും ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും നിയമത്തെ കുറിച്ച് പഠിച്ചാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ഖജ്‌റാന പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു.

നിയമം മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലുടനീളമുള്ള ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിലെ നൂറുകണക്കിന് അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചക്കകം രാജിവെച്ചത്.

Top