അരുണാചല്‍ സന്ദര്‍ശനം: അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ചൈന

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. രാഷ്ടീയമായ പരസ്പര വിശ്വാസത്തെ ഇതുവഴി ഇന്ത്യ അട്ടിമറിച്ചുവെന്ന് ചൈന കുറ്റപ്പെടുത്തി.

മാത്രമല്ല അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകാനേ സഹായിക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈയിംഗ് അറിയിച്ചു.

ഇന്നലെയാണ് അമിത്ഷാ അരുണാചല്‍ സന്ദര്‍ശിച്ചത്. മാത്രമല്ല അവിടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ 3,488 കിലോമീറ്റര്‍ പ്രദേശമാണ് തര്‍ക്കത്തിലുള്ളത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അതിര്‍ത്തി തര്‍ക്കം കൂടുതല്‍ വഷളാക്കുന്ന നടപടികളിലേയ്ക്ക് പോകരുതെന്ന് ഇന്ത്യയോട് ചൈന അഭ്യര്‍ഥിച്ചു.

Top