ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്‌; യുവാവ്‌ പൊലീസ് കസ്റ്റഡില്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ നടക്കുന്ന സമരവേദിക്ക് സമീപം യുവാവ് വെടിയുതിര്‍ത്തു. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളടക്കം സമരം നടത്തുന്നതിനിടെയായിരുന്നു സംഭവം.

പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്‍റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടുമൊരു വെടിവെപ്പ്.

Top