മുസാഫര്‍പുര്‍ ബലാത്സംഗം; പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേര്‍ കുറ്റക്കാര്‍

ന്യൂഡല്‍ഹി: മുസാഫര്‍പുരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രതികളില്‍ എട്ട് സ്ത്രീകളും 12 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.

ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയാണ് വിധി പറഞ്ഞത്. ഒരാളെ കോടതി വെറുതെ വിട്ടു.കൂട്ട ബലാത്സംഗവും പോക്‌സോ കേസുകളുമാണ് പ്രതികളുടെ പേരിലുള്ളത്.

ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബ്രജേഷ് ഠാക്കൂറാണ് അഗതി മന്ദിരം നടത്തിക്കൊണ്ടിരുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 19 പ്രതികളുടേയും ശിക്ഷ ഈ മാസം 28-ന് രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും.

Top