മാതാപിതാക്കളെ അപമാനിച്ചു; റിക്ഷാക്കാരനെ കുത്തിക്കൊന്ന് മകന്‍

ARREST

ന്യൂഡല്‍ഹി: മാതാപിതാക്കളെ അപമാനിച്ചതില്‍ മനംനൊന്ത് റിക്ഷാക്കാരനെ കുത്തി കൊലപ്പെടുത്തി മകന്‍. നീരജ് എന്ന യുവാവാണ് കൊല നടത്തിയത്. ഡല്‍ഹിയിലെ മുണ്ട്കയിലെ സ്വര്‍ണാ പാര്‍ക്കിലാണ് സംഭവം നടന്നത്.
കനയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്.

നീരജിന്റെ മുന്നില്‍ വച്ച് കനയ്യ മാതാപിതാക്കളെ അധിക്ഷേപിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ നീരജ് റിക്ഷാക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് പിന്നീട് കയ്യാങ്കളിയില്‍ എത്തുകയും നീരജ് ഇയാളെ കുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ തന്നെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നീരജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Top