നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ദയാഹര്‍ജി തളളിയത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മരണവാറന്റുളളതിനാല്‍ ഹര്‍ജി വേഗം കേള്‍ക്കും. ഫെബ്രുവരി ഒന്നിലേക്കാണ് മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. അതേസമയം മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ നൽകിയ ഹർജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു.

Top