കൊറോണ; ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണം

ന്യൂഡല്‍ഹി: ലോകമെമ്പാടുമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണം.

പാരസെറ്റമോള്‍, വിറ്റമിന്‍ ബി, ബി 12 എന്നിവയുള്‍പ്പെടെ 26 മരുന്നുകളുടെയും ചേരുവകളുടെയും കയറ്റുമതിക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെയും (എപിഐ) ഫോര്‍മുലേഷനുകളുടെയും കയറ്റുമതിക്ക് വാണിജ്യമന്ത്രാലയത്തിന്റെ വിഭാഗമായ ഡയറക്ര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ (ഡിജിഎഫ്ടി) ലൈസന്‍സും നിര്‍ബന്ധമാക്കി.

നിലവില്‍ ചൈനയില്‍നിന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 225 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.

കൊറോണയെ തുടര്‍ന്ന് ചൈനയില്‍ മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ഇന്ത്യ കയറ്റുമതി നിയന്ത്രിച്ചത്.

Top