കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വര്‍ക്കിങ് പ്രസിഡന്റുമാരില്ല

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.12 വൈസ്പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ ആകെ 47 പേരാണ് പട്ടികയിലുള്ളത്. വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കിയിട്ടുണ്ട്‌. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്.

എ-ഐ ​ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്ന് 130 പേരെ ഉൾപ്പെടുത്തി നൽകിയ ഭാരവാഹി പട്ടിക നേരത്തെ കോൺ​ഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കിയാണ് കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്.

Top