കൊറോണ; ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി അടച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടിപടിയെന്നാണം ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള കര്‍താര്‍പുര്‍ ഇടനാഴി അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുളള യാത്ര അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സിഖ് ആരാധനാലയമായ കര്‍താര്‍പുര്‍ സാഹിബിലേക്കുളള പാതയാണ് കര്‍താര്‍പുര്‍ ഇടനാഴി. പഞ്ചാബിലെ ഗുര്‍ദാസ്പുരിലുള്ള ദേര ബാബ നാനാക്കില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ പാകിസ്ഥാനിലെ നരോവല്‍ ജില്ലയിലെ കര്‍താര്‍പുര്‍ ഗുരുദ്വാരവരെയാണ് ഇടനാഴി.

ഇറാനില്‍ കുടുങ്ങിയ 236 ഇന്ത്യക്കാരെ ഇന്ന് രാവിലെ ജയ്‌സാല്‍മീറിലെത്തിച്ചു. തുടര്‍ന്ന് ഇവരെ ജയ്‌സാല്‍മീര്‍ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ ഇതുവരെ 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Top