ജെഎന്‍യു സംഭവം; ഇന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധാരികള്‍ നടത്തിയ ആക്രമണത്തില്‍ വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുന്നയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ക്യാമ്പസില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ അക്രമമുണ്ടായിട്ടും വിസി പൊലീസിനെ അറിയിച്ചില്ലെന്ന് ആഭ്യന്തരവകുപ്പ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ വിസിയെ പുറത്താക്കണമെന്ന ആവശ്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അധ്യാപക സംഘടനയും മാര്‍ച്ചില്‍ പങ്കെടുക്കും.

Top