ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണം: ചിന്താമണി മഹാപാത്ര

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖം മൂടി ധാരികള്‍ എത്തി അക്രമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രോ വൈസ് ചാന്‍സിലര്‍ ചിന്താമണി മഹാപാത്ര. ജെഎന്‍യുവില്‍ ആസൂത്രിത ആക്രമണമാണ് നടന്നതെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമിച്ചതെന്നും പ്രോ വൈസി പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Top