പൗരത്വ നിയമം; പ്രതിഷേധം മൗലികാവകാശം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:പൗരത്വനിയമത്തിനെതിരായ ജുമാമസ്ജിദില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഭരണഘടന വായിച്ച് നോക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു, പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു.

ജുമാമസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്നും ആണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 144ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം വീണ്ടും തുടരും.

അതേസമയം, ജെ.എന്‍.യു സംഘര്‍ഷദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മാത്രമല്ല ആക്രമണം ആസൂത്രണം ചെയ്ത ഫ്രണ്ടസ് ഓഫ് ആര്‍.എസ്.എസ്, യൂണിറ്റി എജെയ്ന്റ്‌സ് ലഫ്റ്റ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരിക്കുകയാണ്.

Top