കലാപം ആസൂത്രിതം, ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്ക്കണം: സോണിയാ ഗാന്ധി

sonia

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

ഡല്‍ഹി കലാപം ആസൂത്രിതമെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചതെന്നും അതിനാല്‍ കലാപങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും സോണിയ കുറ്റപ്പെടുത്തി.

മാത്രമല്ല അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവെയ്ക്കണമെന്നും സോണിയാ പറഞ്ഞു.

അതേസമയം,ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.

Top