ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഇന്നലെ മാത്രം 11 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

ഞായറാഴ്ച ആരംഭിച്ച കലാപം ഇതിനകം ശാന്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപബാധിത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്കുവന്നുതുടങ്ങി. ചില മേഖലകളില്‍ കടകള്‍ തുറന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.

Top