ഷഹീന്‍ ബാഗ് മോഡല്‍ സമരം; ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു, കനത്ത സുരക്ഷ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഷഹീന്‍ ബാഗ് മോഡല്‍ ഉപരോധം സമരം തുടരുന്ന സാഹചര്യത്തില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജഫ്രബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.

ജഫ്രബാദ് മെട്രോ സ്റ്റേഷനു സമീപം പ്രധാനപാത ഉപരോധിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ഇന്നലെ വൈകുന്നേരം സമരത്തിനിടെ പൗരത്വ നിയമ അനുകൂലികളും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജഫ്രബാദിന് പിന്നാലെ സീലംപൂരിലും,ചാന്ദ്ബാഗിലും ഷബീന്‍ ബാഗ് മോഡല്‍ സമരം ശക്തമായിട്ടുണ്ട്. കൂടാതെ ഇന്നലെ അലിഗഢില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം താല്‍ക്കാലികമായി വിഛേദിച്ചിരിക്കുകയാണ്.

Top