ഫീസ് വര്‍ധന; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും

Delhi High Court

ഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക്. പുതുക്കിയ ഫീസ് വര്‍ധനവിനെതിരെ വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറല്‍ ബോഡി മീറ്റിംഗില്‍ കോടതിയെ സമീപിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായി ബഹിഷ്‌ക്കരിക്കാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുകയായിരുന്നു.

Top