9.5 കോടിയുടെ ഹെറോയിന്‍; 7 അഫ്ഗാന്‍ സ്വദേശികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ഹെറോയിനുമായി ഏഴ് അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. നവംബര്‍ 16നാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 9.5 കോടി വിലവരുന്ന ഹെറോയിനുമായി ഇവര്‍ പിടിയിലാകുന്നത്. 1957 ഗ്രാം ഹെറോയിന്‍ ഗുളിക രൂപത്തിലാക്കിയായിരുന്നു കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Top