ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവ് ഹര്‍മീത് സിങ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവ് ഹര്‍മീത് സിങ് കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് ലഹോറിലെ ദേര ചഹല്‍ ഗുരുദ്വാരക്ക് സമീപത്ത് വെച്ചാണ് സംഭവം.

മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘവുമായുള്ള തര്‍ക്കത്തിനിടെ ലഹോറില്‍ വെച്ചാണ് ഹര്‍മീത് സിങ് കൊല്ലപ്പെട്ടതെന്ന് പാക് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2016-17ല്‍ പഞ്ചാബിലെ ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് ഹര്‍മീത് സിങ്. പാകിസ്ഥാനിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസുകളില്‍ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാള്‍.

‘ഹാപ്പി പി.എച്ച്.ഡി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തെ പിടികൂടാന്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് അധ്യക്ഷന്‍ ഹര്‍മീന്ദര്‍ മിന്റൂ 2018ല്‍ ജയിലില്‍ മരിച്ചതോടെയാണ് കെ.എല്‍.എഫിന്റെ നേതൃസ്ഥാനത്തേക്ക് ഹര്‍മീത് എത്തിയത്.

Top