ഡല്‍ഹിയില്‍ ആലിപ്പഴ വര്‍ഷം;ഗതാഗതം തടസ്സപ്പെട്ടു,വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ അതിശക്തമായ ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകിട്ടാണ് മഴക്ക് പിന്നാലെ ആലിപ്പഴം പൊഴിഞ്ഞത്. ആലിപ്പഴ പെയ്ത്തില്‍ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു . ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടു. .

ഡല്‍ഹിയിലടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടറിന്റെ ചാര്‍ട്ടേഡ് വിമാനം അടക്കം ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന 38 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അതേസമയം,ഹിമാലയത്തിലും മഞ്ഞ് വീഴ്ച ശക്തമാണ്.

Top