മതഭ്രാന്ത് അപകടകരമാണ്, വര്‍ഷങ്ങള്‍ പഴക്കമുളള വിഷം, അതിന് അതിരുകളില്ല: രാഹുല്‍

ന്യൂഡല്‍ഹി: ഗുരുദ്വാര അക്രമത്തെ അപലപിച്ച് രാഹുലിന്റെ ട്വീറ്റ്. മതഭ്രാന്ത് അപകടരമാണെന്നും അതിനുള്ള വിഷസംഹാരി സ്‌നേഹവും പരസ്പര ബഹുമാനവും തിരിച്ചറിവുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാകിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയില്ലെന്നും രാഹുലിന്റെ സിഖ് വിരുദ്ധ നിലപാടാണ് ഇത് വെളിവാക്കുന്നതെന്നും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുദ്വാര അക്രമത്തെ അപലപിച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘നങ്കന സാഹബിന് നേരെയുണ്ടായ അതിക്രമം ആക്ഷേപാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണ്. മതഭ്രാന്ത് അപകടകരമാണ്. വര്‍ഷങ്ങള്‍ പഴക്കമുളള വിഷം. അതിന് അതിരുകളില്ല. സ്‌നേഹം+ പരസ്പര ബഹുമാനം+ പരസ്പരം മനസ്സിലാക്കുക എന്നിവ മാത്രമാണ് അതിനുള്ള വിഷസംഹാരി. ‘ – രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

Top