ഡല്‍ഹി ഇനി സൗജന്യ വൈഫൈയില്‍; 11,000 ഹോട്ട്‌സ്‌പോട്ടുകള്‍,16 മുതല്‍ പ്രാബല്യത്തില്‍

ല്‍ഹിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൗരന്മാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 16 നായിരിക്കും.

മികച്ച വേഗതയിലുള്ള ഇന്റര്‍നെറ്റ് നഗരത്തില്‍ ഉടനീളം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 11,000 ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയതായി കെജ്‌രിവാള്‍ അറിയിച്ചു.

സൗജന്യ വൈഫൈ പദ്ധതി വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പൂര്‍ത്തിയാക്കുകയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആവശ്യകത മനസിലാക്കി രണ്ടാം ഘട്ടം കൂടുതല്‍ സൗജന്യ വൈ-ഫൈ സോണുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ പദ്ധതിക്കുമായി സര്‍ക്കാര്‍ 99 കോടി രൂപയാണ് ചിലവാകുന്നത്. ഓരോ ഉപയോക്താവിനും പ്രതിമാസം 15 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരാള്‍ക്ക് പ്രതിദിനം 1.5 ജിബി വരെ ഉപയോഗിക്കാം.

Top