ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിച്ചു, 32 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

manvila

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫാക്ടറിക്ക് തീപിടിച്ച് 32 പേര്‍ മരിച്ചു. റാണി ഝാന്‌സി റോഡില്‍ അനന്ത് ഗഞ്ച് ഫാക്ടറിയിലാണ് രാവിലെ തീപിടിത്തമുണ്ടായത്.

50 ലധികം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ ലോക് റാവു, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്‌

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. 27 അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Top