ട്രഷറി നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ച് ധനവകുപ്പ്‌

ന്യൂഡല്‍ഹി: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി ധനവകുപ്പ്. 5 ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ട്രഷറികള്‍ക്ക് ധനമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി 700 കോടി രൂപയാണ് അനുവദിച്ചത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ ബില്ലുകള്‍ മാറാന്‍ 200 കോടി രൂപയുമാണ് നല്‍കുന്നത്.

Top