ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; തീയതി പ്രഖ്യാപിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനൊന്നിന് വോട്ടെണ്ണലും. ഇത്തവണ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ അറിച്ചു.

തെരഞ്ഞെടുപ്പിനായി 1370 പോളിങ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. മൊത്തം 1.46 വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.

70 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

എന്നാല്‍ ഇത്തവണ സീറ്റ് ഉറപ്പിക്കാന്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

Top