ഡല്‍ഹിയിലെ പൊടിശല്യം; 5 ലക്ഷം ലിറ്റര്‍ വെള്ളം തളിച്ച് ഫയര്‍ഫോഴ്‌സ്‌

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി കൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ പൊടിശല്യം ഒഴിവാക്കാനായി രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം തളിച്ചതായി ഫയര്‍ഫോഴ്‌സ്. ഡല്‍ഹി സര്‍ക്കാരിന്റെ നര്‍ദേശത്തെ തുടര്‍ന്നാണ് മലിനീകരണം അതിരൂക്ഷമായ 13 കേന്ദ്രങ്ങളില്‍ ഫയര്‍ഫോഴ്‌സ് വെള്ളം തളിച്ചത്.

ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക വാഹനങ്ങളില്‍ വെള്ളം അന്തരീക്ഷത്തിലേക്ക് ചീറ്റുകയായിരുന്നു. 20 ഫയര്‍ എഞ്ചിനുകളും 400ഓളം ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അതേസമയം,കാറ്റിന്റെ വേഗം കൂടിയതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ വര്‍ധനവുണ്ടായി എന്ന് അധികൃതര്‍ അറിയിച്ചു.

Top