ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി 3 വിദേശികള്‍ പിടിയില്‍

DRUGS

ന്യൂഡല്‍ഹി: മയക്കുമരുന്നുമായി മൂന്നു വിദേശികള്‍ അറസ്റ്റില്‍. 60 കോടിയുടെ മയക്കുമരുന്നുമായി രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.

മൊസാംബിക്കില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടു സ്ത്രീകളില്‍ നിന്ന് 10 ഹെറോയിന്‍ പിടിച്ചെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് നോയിഡയില്‍ താമസക്കാരമായ യുവാവില്‍ നിന്ന് നാലു കിലോഗ്രാം ഹെറോയിനും പിടിച്ചു.

അഫ്ഗാനിസ്ഥാനില്‍നിന്ന് മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് എന്‍സിബി ഡല്‍ഹി മേഖല ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു.

Top