കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ

ന്യൂഡല്‍ഹി: ഭീകരരെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിന് അറസ്റ്റിലായ കശ്മീരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിംഗിനെതിരേ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി. യുഎപിഎ സെക്ഷന്‍ 18,19,20,38,39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ദേവീന്ദര്‍ സിംഗിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി എന്‍ഐഎ സംഘം തിങ്കളാഴ്ച ശ്രീനഗറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഡല്‍ഹിയില്‍ എത്തിച്ചശേഷമായിരിക്കും ദേവീന്ദര്‍ സിംഗിനെ കൂടുതലായി ചോദ്യം ചെയ്യുകയുള്ളൂ എന്നാണ് സൂചന.

Top