സിആര്‍പിഎഫ് ക്യാമ്പില്‍ 122 ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മയൂര്‍വിഹാറിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കൊവിഡ് ബാധിച്ചത് 122 ജവാന്മാര്‍ക്ക്. ഇന്ന് 37പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെയാണ്. എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. അര്‍ധ സൈനിക വിഭാഗത്തിന്റെ ക്യാമ്പുകളിലെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും വലിയ സംഖ്യയാണിത്. നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാന്‍ മരിച്ചിരുന്നു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്.

ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക് ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹി ക്യാമ്പില്‍ തങ്ങുകയായിരുന്നു. ആദ്യം കൊവിഡ് സ്ഥിരീകരിച്ചതും ഇയാള്‍ക്ക് തന്നെയാണ്. ഇദ്ദേഹത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. 350 പേരുള്ള ക്യാമ്പ് പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്.

Top