ഭാര്യയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചു

ന്യൂഡല്‍ഹി: ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ യുവതിക്കും ഭര്‍ത്താവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം.ഗുഡ്ഗാവിലെ റെസ്റ്റോറന്റില്‍ വച്ചാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ തലയ്ക്ക് ഇവര്‍ മദ്യക്കുപ്പികൊണ്ട് അടിക്കുകയായിരുന്നു.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.

സൊഹ്നാ റോഡില്‍ 47ാം സെക്ടറിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.മദ്യപിച്ചെത്തിയ ആറംഗ സംഘം യുവതിയുടെയും ഭര്‍ത്താവിന്റെയും മേശയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.തുടര്‍ന്ന് ഇരുവരുമായും തര്‍ക്കിക്കുകയും യുവതിയുടെ ഭര്‍ത്താവിനെ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ആറുപേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Top