കൊറോണ ; മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വില നിശ്ചയിച്ച് ഉത്തരവിറക്കി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം.

മൂന്നു ലെയര്‍ സര്‍ജിക്കല്‍ മാസ്‌കിന് പരമാവധി 10 രൂപയും രണ്ട് ലെയര്‍ മാസ്‌കിന് പരമാവധി എട്ടു രൂപയും ഈടാക്കാന്‍ പാടുള്ളുവെന്നും 200 മില്ലി സാനിറ്റൈസറിന് പരമാവധി 100 രൂപയേ ഈടാക്കാവൂവെന്നും ഉത്തരവില്‍ പറയുന്നു. ജൂണ്‍ 30 വരെ വില നിയന്ത്രണം തുടരുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മാസ്‌കും സാനിറ്റൈസറും അവശ്യ സാധനങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവയുടെ കരിഞ്ചന്ത തടയാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.

Top