കൊറോണ; ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ല: മോദി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണ ഭീതിലിയിലായതിനാല്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് കുറിച്ചത്.

വൈറസ് പടരാതിരിക്കാന്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കൊറോണയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് ഇന്ന് എത്തിയ ഇറ്റാലിയന്‍ കപ്പലിലെ 15 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

Top