കൊറോണ; അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ച ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.

പലചരക്കും മറ്റ് അവശ്യ സാധനങ്ങളും മാത്രമാണ് വില്‍ക്കുകയെന്നും അവശ്യസേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

‘പ്രാദേശിക നിയമ നിര്‍വ്വഹണ അധികൃതര്‍ ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്‌സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ സഞ്ചാരം സാധ്യമാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പു നല്കിയിട്ടുണ്ട്, ഞങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങള്‍ ഇന്ന്പുനഃരാരംഭിക്കുകയാണ്, ”കൃഷ്ണമൂര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളുടെ ഡെലിവറി ജീവനക്കാരെയും യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. മാത്രമല്ല പലര്‍ക്കും പൊലീസില്‍ നിന്നും മര്‍ദനമേല്‍ക്കേണ്ടിയും വന്നു.

എന്നാല്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന് തടസമുണ്ടാവില്ലെന്ന് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഫ്‌ളിപ്കാര്‍ട്ട് സേവനങ്ങള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.

Top