ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കും കൊറോണ; ഇതോടെ രോഗബാധിതര്‍ 18 ആയി

ന്യൂഡല്‍ഹി: ലോകമാകെ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി പുതിയ റിപ്പോര്‍ട്ട്.

ചാവ്‌ലി ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരില്‍ 15 പേര്‍ക്കാണ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ജയ്പൂരില്‍ എത്തിയ ഒരു ഇറ്റലിക്കാരനും വൈറസ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും തെലങ്കാനയിലുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.

അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനും 25000 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കാനും സേനാ വിഭാഗങ്ങള്‍ക്ക് കേന്ദ്രം ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.
അതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

Top