കൊറോണ; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോള വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് 13ന് ബ്രസല്‍സിലായിരുന്നു ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്. യാത്രയ്ക്ക് അനുയോജ്യമായ സമയമല്ല ഇതെന്ന ഇരു രാജ്യങ്ങളിലേയും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം,ഉച്ചകോടിക്ക് സൗകര്യപ്രദമായ മറ്റൊരു തിയതി തീരുമാനിക്കുമെന്നും രവീഷ് കുമാര്‍ അറിയിച്ചു.

Top