കൊറോണ ; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രസൗകര്യമൊരുക്കി ഊബര്‍

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് സഹായ ഹസ്തവുമായെത്തിയിരിക്കുകയാണ് ഊബര്‍.

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികളിലേക്കും തിരികെ താമസ സ്ഥലത്തേക്കുമുള്ള യാത്രാ സൗകര്യം സൗജന്യമായി നല്‍കുമെന്ന് ഊബര്‍ അറിയിച്ചു.

ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ്, കാണ്‍പുര്‍,ലക്‌നൗ, പ്രയാഗ് രാജ്, പാറ്റ്‌ന എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില് ഊബര്‍ സൗജന്യ യാത്ര ഒരുക്കുക. ആവശ്യമായ എല്ലാ സുരക്ഷാ, പ്രതിരോധ മുന്‍കരുതലുകളോടെയുമായിരിക്കും ഈ വാഹനങ്ങളുടെ സേവനം.

Top