കൊറോണയെ തടയാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി: ഓരോ ദിവസവും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ തടയാന്‍ പുതിയ ചികിത്സാ രീതി പരിചയപ്പെടുത്താനൊരുങ്ങി ഹിന്ദുമഹാസഭ.

വൈറസ് വ്യാപിക്കുന്നത് തടയാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞു. മാത്രമല്ല പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗോമൂത്രത്തോടൊപ്പം ചാണകവും കൊറോണ വൈറസിനുള്ള ഔഷധമാണെന്നും ഹിന്ദു മഹാസഭ അവകാശപ്പെടുന്നു.

Top