കൊറോണ;ജപ്പാന്‍, ദക്ഷിണകൊറിയന്‍ പൗരന്മാര്‍ക്ക് ഭാഗികമായി യാത്രാവിലക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍, ദക്ഷിണകൊറിയന്‍ പൗരന്മാര്‍ക്ക് ഭാഗികമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. ‘വിസ ഓണ്‍ അറൈവല്‍’ സേവനത്തിനാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ആഭ്യന്ത്ര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയത്

ദക്ഷിണകൊറിയയില്‍ കൊറോണ ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ 2022 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം പുതുതായി 256 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

Top