‘കൊറോണ വൈറസ്’ ചൈനയുടെ ജൈവായുധ പരീക്ഷണമോ? ആശങ്ക !

ന്യൂയോര്‍ക്ക്: ചൈനയില്‍ ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ജൈവായുധ യുദ്ധവിദഗ്ദനും ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഹോഷത്തിന്റെതാണ് ഈ നിഗമനം.

കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനീസ് നഗരമായ വുഹാനിലാണ് ‘ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി’ സ്ഥിതി ചെയ്യുന്നത്. മാത്രമല്ല മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നിര്‍മ്മിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയുമാണിത്.

ലബോറട്ടറിയില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തിയില്‍ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോര്‍ന്നതിലൂടെയോ ആവാം വൈറസ് പുറത്തേക്ക് പോയിരിക്കുന്നതെന്നാണ്‌ ഷോഹാമിന്റെ നിഗമനം. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും ലഭ്യമല്ല. കൊറോണ വൈറസുകള്‍ ചൈനീസ് ബയോളജിക്കല്‍ ആയുധ പദ്ധതിയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും, എന്നാല്‍ അത് സാധ്യമാണെന്നും ഷോഹാം പറഞ്ഞു.

ചൈനയുടെ ജൈവയുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡാനി എന്ന വ്യക്തി പറയുന്നത്
രാജ്യത്തിനാവശ്യമായ രഹസ്യ ജൈവിക ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണെന്നാണ്. കൊറോണ വൈറസ് വ്യാപനം ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഡാനിയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മധ്യ ഹ്യൂബി പ്രവിശ്യയില്‍ നിരവധി പേരെ കൊന്നൊടുക്കുകയും നൂറുകണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ഉത്ഭവം ഇതുവരെ അറിയില്ലെന്നാണ് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ വിറ്റ കാട്ടുമൃഗങ്ങളുടെ മാംസത്തില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഗാവോ ഫു പറഞ്ഞത്.

വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്. അണുവായുധങ്ങള്‍ പ്രചരിപ്പിക്കാനുള്ള യു.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വൈറസ് എന്നും ചൈന അവകാശപ്പെടുന്നുണ്ട്. ആക്രമണാത്മക ജൈവ ആയുധങ്ങള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് ചൈന മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം റിപ്പോര്‍ട്ടുകളോട് ചൈന പ്രതികരിക്കാത്തതും ജൈവായുധ ആരോപണങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നുണ്ട്.

Top