ഒരു സൈനികനും കൊറോണ സ്ഥിരീകരിച്ചു; കരസേനയില്‍ ആശങ്ക

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കരസേനയിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു. ഇതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.

ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയി വന്ന പിതാവില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത്.

അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍ നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

അതേസമയം, കൊറോണ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. ഇന്ത്യയില് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയര്‍ന്നു. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

Top