എന്‍പിആറും സെന്‍സസും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്: ജി.കിഷന്‍ റെഡ്ഡി

ന്യൂഡല്‍ഹി: ഭരണഘടനപരമായ ഉത്തരവാദിത്തമാണ് എന്‍പിആറും സെന്‍സസുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‌ നില്‍ക്കരുതെന്നും തുടര്‍ന്നും സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച്ച ബംഗാളും പ്രമേയം പാസാക്കാനാണിരിക്കുന്നത്. അതേസമയം, ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ടതില്ലെന്നും അറിയാമെങ്കില്‍ മാത്രം ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതിയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Top