ഭരണഘടനാ ദിനം; ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഭരണഘടന ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന എല്ലാവരെയും ബന്ധിപ്പിക്കുന്നുവെന്നും സമത്വവും അന്തസും ഉറപ്പ് വരുത്തുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, തൃണമൂല്‍, ഡിഎംകെ, ഇടതുപക്ഷം തുടങ്ങി പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ലോക്‌സഭയിലെ പ്രതിഷേധത്തിനിടെ മാര്‍ഷല്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്‌ളക്കാര്‍ഡുമായി എടുത്തതിന്‌ ടി. എന്‍ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി വനിത അംഗങ്ങളായ രമ്യഹരിദാസും ജ്യോതിമണിയും രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും ആരംഭിക്കുക.

Top