കോടതി വിശ്വാസ്യത പുനഃസ്ഥാപിച്ചില്ലെങ്കില്‍ മരണമണി മുഴങ്ങും: ചീഫ് ജസ്റ്റിസിനോട് വിരമിച്ച ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ വിശ്വാസ്യതയും ഔന്നത്യവും അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് പുതിയ ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെയോട് മുന്‍ ജഡ്ജിയുടെ താക്കീത്. അല്ലാത്തപക്ഷം സ്വതന്ത്രനീതിന്യായ വ്യവസ്ഥയുടെ മരണമണി മുഴങ്ങുന്നതിലേക്ക് നയിക്കുമെന്നും മദന്‍ ബി. ലോക്കൂര്‍ വ്യക്തമാക്കി.

സീല്‍ വെച്ച കവറില്‍ ജഡ്ജിമാര്‍ക്ക് കൈമാറുന്ന വിവരങ്ങള്‍ വെച്ചോ സമയമില്ലെന്ന
കാരണത്താലോ (പകര്‍ത്തിവെപ്പുകള്‍ ഒഴിവാക്കിയെങ്കിലും) തെറ്റായ വിവരങ്ങള്‍ നല്‍കിയോ ഒരാള്‍ ജയിലില്‍ സുരക്ഷിതനായിരിക്കുമെന്ന കാരണത്താലോ ഒരാളെയും കാരാഗൃഹത്തില്‍ ഇടരുത്.

അമേരിക്കന്‍ ന്യായാധിപനായ ഒലിവര്‍ വെന്‍ഡല്‍ ഹോംസ് ജൂനിയറിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡോര്‍ റൂസ്‌വെല്‍റ്റ് നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചാണ് ലോക്കൂര്‍ ഇങ്ങനെ എഴുതിയത്. തനിക്കെതിരെ നിലപാട് എടുത്ത ഒലിവറിനെതിരെ കൂടുതല്‍ നട്ടെല്ലുള്ള ആളെയാണ് പ്രതീക്ഷിച്ചതെന്ന പരാമര്‍ശമായിരുന്നു റൂസ്‌വെല്‍റ്റ് നടത്തിയത്.

ഈയടുത്ത് പ്രഖ്യാപിച്ച വിധിന്യായങ്ങളും ഭരണതീരുമാനങ്ങളും ഓര്‍മപ്പെടുത്തുന്നത് നമ്മുടെ ജഡ്ജിമാരില്‍ ചിലര്‍ കുറച്ചുകൂടി ധൈര്യം കാണിക്കണമെന്നാണ്. പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍- മദന്‍ ബി ലോക്കൂര്‍ കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബറിലാണ് ലോക്കൂര്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്.

Top