ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടുത്തം; സുരക്ഷാക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആളപായമില്ല. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്താമായിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്.

Top