കള്ളപ്പണമിടപാട് കേസ്; സി.സി തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ പിടിയിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് മേധാവിയുമായ സി.സി തമ്പിയെ മൂന്ന് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡയില്‍ വിട്ടു.

വെളളിയാഴ്ച്ച അറസ്റ്റിലായ തമ്പി കഴിഞ്ഞ മൂന്ന് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാലാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്ന് കോടതി കേസ് ഈ മാസം 24 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

അതേസമയം അഭിഭാഷകനെ കാണാന്‍ അവസരം നല്‍കണമെന്ന തമ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി തമ്പിയെ വിട്ടുകിട്ടണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. ഇദ്ദേഹത്തെ കഴിഞ്ഞവര്‍ഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.

Top