രാജ്യത്ത് പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി:ഔക്ടോബര്‍ മാസത്തെ പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ 11% വര്‍ധന. വാഹന ഡീലര്‍മാരുടെ ഫാഡയെന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഈ ഒക്ടോബറില്‍ 2,48,036 കാറുകളാണ് വിറ്റത്. 2018ല്‍ ഇതേമാസം 2,23,498 എണ്ണമായിരുന്നു.

ഇരുചക്ര വാഹന വില്‍പന 5% കൂടി 13,34,941 ആയി. മുച്ചക്ര വാഹനങ്ങള്‍ 59,573 എണ്ണം വിറ്റപ്പോള്‍ നാല് ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അതേസമയം വാണിജ്യ വാഹന വില്‍പന 23 ശതമാനം കുത്തനെ ഇടിഞ്ഞതിനാല്‍ 67,060 മാത്രമാണ് ഈ വിഭാഗത്തില്‍ വിറ്റു പോയത്.

Top